ധർണ നടത്തി

photo: village office dharna.jpg കോടഞ്ചേരി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും സർക്കാർ ധനസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫിസിന് മുന്നിൽ . കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഗതാഗത യോഗ്യ മാക്കണമെന്നും ദുരിതബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുടി ദേവസ്യ, ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.സി. മാത്യു, കെ.എം. പൗലോസ്, വിൻസ​െൻറ് വടക്കേമുറിയിൽ, തമ്പി പറകണ്ടത്തിൽ, ഫ്രാൻസിസ് ചാലിൽ, ആഗസ്തി പല്ലാട്ട്, ആനി ജോൺ, ആൻറണി നീർവേലിൽ, ലിസി ചാക്കോച്ചൻ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, ജോബി ജോസഫ്‌, മേഴ്സി കായിത്തറ, സജിനി രാമൻ കുട്ടി, ബേബി കളപ്പുര, കെ.കെ. കുര്യൻ, ഷാജി വണ്ടനാക്കര, തോമസ് പാലത്തിങ്കൽ, എന്നിവർ സംസാരിച്ചു. ശുചീകരണം നടത്തി ഈങ്ങാപ്പുഴ: സ്വച്ഛ് സർവേക്ഷൻ ഗ്രാമീണി​െൻറ ഭാഗമായി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. കൈതപ്പൊയിൽ ലിസ കോളജ് വിദ്യാർഥികൾ, ഈങ്ങാപ്പുഴ ടി.കെ ട്രസ്റ്റ് സ്കൂൾ വിദ്യാർഥികൾ, ആശ-ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡൻറ് ബി. മൊയ്‌തീൻ കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.