ദുരിതത്തിനിടെ ആശ്വാസമായി ‘കർമസേന മുറമ്പാത്തി '

ദുരിതത്തിനിടെ ആശ്വാസമായി ‘കർമസേന മുറമ്പാത്തി ' തിരുവമ്പാടി: മലയോരം പ്രളയക്കെടുതിയിലകപ്പെട്ടപ്പോൾ യാദൃച്ഛികമായി രൂപീകരിച്ച ‘‘കർമസേന മുറമ്പാത്തി’ സംഘം േസവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുന്നു. മോട്ടാർ വാഹനപണിമുടക്ക് ദിനത്തിൽ ഗ്രാമപഞ്ചായത്തംഗം ജോബി ജോസഫി​െൻറ നേതൃത്വത്തിൽ മുറമ്പാത്തി - തിരുവമ്പാടി റോഡ് അറ്റകുറ്റപ്പണി നടത്തി. അമ്പതോളം യുവാക്കളാണ് കൂട്ടായ്മയിൽ അംഗങ്ങളുായുള്ളത്. പ്രളയത്തിലകപ്പെട്ട വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും വെള്ളം പമ്പ്ചെയ്തൊഴിവാക്കാനും യുവാക്കൾ മുന്നിട്ടിറങ്ങിയിരുന്നു. വെള്ളം കയറി നശിച്ച വീടുകൾ വൃത്തിയാക്കാനും മരങ്ങൾ വീണ് തടസ്സപ്പെട്ടിരുന്ന റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനും കൂട്ടായ്മ മുന്നിട്ടിറങ്ങി. പ്രസിഡൻറ് ജലീൽ പാലയിൽ, സെക്രട്ടറി റിയാസ്, ട്രഷറർ ഏലിയാസ് മത്തായി, ഷാജി മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.