കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമം -ഫ്രറ്റേണിറ്റി

കോഴിക്കോട്: മൊകേരി ഗവ. കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.െഎ ശ്രമിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് നഈം ഗഫൂർ വാർത്തക്കുറിപ്പിൽ ആരോപിച്ചു. കഴിഞ്ഞദിവസം യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റിയുടെ പ്രതിനിധി നൽകിയ നോമിനേഷൻ റിട്ടേണിങ് ഓഫിസർ അകാരണമായി തള്ളുകയാണുണ്ടായത്. വിശദീകരണം തേടിയപ്പോൾ പേര് ബ്ലോക്ക് ലെറ്ററിൽ എഴുതിയെന്ന കാരണമാണ് പറഞ്ഞത്. റിട്ടേണിങ് ഓഫിസറെ സ്വാധീനിച്ച് തങ്ങൾക്കെതിരായ നോമിനേഷനുകൾ തള്ളിക്കാനുള്ള, ജനാധിപത്യ വിരുദ്ധ സമീപനമാണ് എസ്.എഫ്.ഐ നടത്തിയത്. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റു വിദ്യാർഥി സംഘടനകളുടെയും നോമിനേഷൻ ഇത്തരത്തിൽ അകാരണമായി തള്ളിയിരുന്നു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എസ്.എഫ്.ഐ ഭയക്കുന്നുവെന്നതാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ കാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.