'മദ്​റസ അധ്യാപകർ പ്രബോധനം ശക്തിപ്പെടുത്തണം'

കോഴിക്കോട്: സമൂഹത്തെ ധാർമിക ബോധവും ശാന്തിയുമുള്ളവരാക്കി വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് മദ്റസ അധ്യാപകരെന്നും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് പ്രബോധന രംഗത്ത് മുഅല്ലിമുകൾ മുന്നേറണമെന്നും കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി. 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തിൽ എറണാകുളത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ 60ാം വാർഷികത്തി​െൻറ ജില്ലതല വിളംബര സമ്മേളനവും ജില്ല സ്വദ്ർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി. ഹസൈനാർ ഫൈസി സ്വാഗതം പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ആസിഫ് ദാരിമി പുളിക്കൽ, കെ.ടി. ഹുസൈൻകുട്ടി മൗലവി മലപ്പുറം, ഹമീദ് മാസ്റ്റർ, കെ. മോയിൻകുട്ടി മാസ്റ്റർ, സയ്യിദ് മുബശ്ശിർ, കെ.പി. കോയ, നാസർ ഫൈസി, അബൂബക്കർ ഫൈസി മലയമ്മ, ടി.വി.എസ് അബ്ദുസ്സമദ് ഫൈസി, സാലിഹ് ഹുദവി, മുഹമ്മദ് ഹാജി, ടി.ടി. അബ്ദുല്ല ഹാജി, അബ്ദുറഹിമാൻ ഹാജി പിലാശ്ശേരി, സിദ്ദീഖ്, അബ്ദുറഹിമാൻ മാസ്റ്റർ മലയമ്മ, കെ. ഹുസൈൻ ബാഖവി അമ്പലക്കണ്ടി, പി.സി. അഹ്മദ് ഫൈസി, അശ്റഫ് ദാരിമി വയനാട്, പി. ബാവ ഹാജി പൂവ്വാട്ടുപറമ്പ്, ഇ.കെ. അബ്ദുല്ല ഫൈസി, അംജദ്ഖാൻ റഷീദി, ഒ.പി.എം അശ്റഫ് എന്നിവർ സംസാരിച്ചു. പി.കെ. സാജിദ് ഫൈസി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.