ആരുമില്ലാത്തവർക്ക് പുത്തനുടുപ്പ് സമ്മാനിക്കാൻ കോർപറേഷൻ കുടുംബശ്രീ

lead kc... ആരുമില്ലാത്തവർക്ക് പുത്തനുടുപ്പ് സമ്മാനിക്കാൻ കോർപറേഷൻ കുടുംബശ്രീ KC LEAD *അഗതികൾക്ക് വസ്ത്രവും ഉപയോഗിക്കാത്ത മരുന്നും നൽകാം കോഴിക്കോട്: നഗരത്തെരുവിൽ ജീവിക്കുന്ന ആരോരുമില്ലാത്തവർക്ക് ഒാണത്തിനും പെരുന്നാളിനും പുത്തനുടുപ്പു സമ്മാനിക്കാൻ കോർപറേഷൻ കുടുംബശ്രീയുടെ ഡ്രസ്ബാങ്ക് പദ്ധതി. പുതുതായി വാങ്ങിയതും കുറച്ചുകാലം ഉപയോഗിച്ചതുമുൾപ്പടെയുള്ള വസ്ത്രങ്ങൾ സുമനസ്സുകളിൽ നിന്ന് ശേഖരിച്ചാണ് അഗതികൾക്ക് സ്നേഹത്തി​െൻറ പുതുവസ്ത്രം സമ്മാനിക്കുക. ഇതിനായി പഴയ കോർപറേഷൻ ഓഫിസിൽ വസ്ത്രം ശേഖരിക്കൽ തുടങ്ങി. തിങ്കളാഴ്ച തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നുദിവസത്തിനുള്ളിൽ തന്നെ 1600ലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 250ഓളം പുതുവസ്ത്രങ്ങളും ബാക്കി പുനരുപയോഗിക്കാവുന്നവയുമാണ്. വസ്ത്രശേഖരത്തോടൊപ്പം ഉപയോഗിക്കാവുന്ന മരുന്നുകളും നൽകാം. അർബുദമുൾെപ്പടെയുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ പിന്നീട് ഉപയോഗിക്കാതെ വലിച്ചെറിയുന്ന ഗുണമേന്മയുള്ള മരുന്നുകളാണ് ഇത്തരത്തിൽ നൽകേണ്ടത്. ഇതിനായി ഫാർമസസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ നൽകുന്നവർ അലക്കി വൃത്തിയാക്കിയ ശേഷം വേണം നൽകാൻ. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി തുണിസഞ്ചി, പേപ്പർ കവർ, കാർഡ്ബോർഡ് പെട്ടി എന്നിവയിൽ നൽകാം. ആഗസ്റ്റ് 11 വരെ രാവിലെ പത്തര മുതൽ ഉച്ചക്ക് ഒന്നുവരെ വസ്ത്രശേഖരണം. നഗരത്തിലാകെ 800ഓളം അഗതികളുണ്ടെന്നാണ് കണക്കുകൾ. ഇവർക്കുള്ള വസ്ത്രവിതരണം 20ന് രാവിലെ 9.30ന് കുടുംബശ്രീ ഹാളിൽ നടക്കുന്ന പരിപാടിയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. അഗതികൾക്ക് ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറെ വർഷങ്ങളായി വസ്ത്ര-ഭക്ഷ്യകിറ്റ് വിതരണം നടത്താറുണ്ട്. മൂന്നാം തവണയാണ് കുടുംബശ്രീയുടെ കീഴിൽ വസ്ത്രശേഖരം നടത്തുന്നത്. ഒന്നാംഘട്ടത്തിൽ ശേഖരിച്ചത് ആദിവാസികൾക്കും തെരുവുകളിൽ കഴിയുന്നവർക്കും മെഡിക്കൽ കോളജിലെ ചാരിറ്റി ഷോപ്പിലേക്കുമാണ് നൽകിയത്. രണ്ടാം ഘട്ടത്തിൽ ശേഖരിച്ചവ ഉത്തരേന്ത്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കാണ് സമ്മാനിച്ചത്. 20,000ത്തോളം വസ്ത്രങ്ങൾ രണ്ടു ഘട്ടങ്ങളിലായി ശേഖരിച്ചു. സംസ്ഥാനതലത്തിൽ തന്നെ മാതൃകാപരമായ രീതിയിലാണ് ഡ്രസ്ബാങ്ക്-ഡ്രഗ്ബാങ്ക് പദ്ധതികൾ കോർപറേഷൻ നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.