സാഹിത്യം മികച്ച സാംസ്കാരികവിനിമയം-ഡോ. മർയം ശിനാസി

കോഴിക്കോട്: സാഹിത്യം മികച്ച സാംസ്കാരിക വിനിമയമാണെന്നും ഇൻഡോ-യു.എ.ഇ ബന്ധം മാതൃകാപരമാണെന്നും അറബി എഴുത്തുകാരി ഡോ. മർയം ശിനാസി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗവും മദ്രാസ് യൂനിവേഴ്സിറ്റി അറബി വിഭാഗവും ഷാർജ ദാർ അൽ ജാസ്മിനും സംയുക്തമായി 'ഇൻഡോ-യു.എ.ഇ സാഹിത്യവിനിമയം' എന്ന വിഷയത്തിൽ നടത്തിയ അന്താരാഷ്ട്ര അറബിക് സെമിനാറി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സെമിനാറിനോടനുബന്ധിച്ച്‌ ദേശീയതലത്തിൽ നടന്ന കവിത രചന മത്സര വിജയികൾക്കുള്ള സമ്മാനദാനം മർയം ശിനാസി നിർവഹിച്ചു. ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗത്തി​െൻറ അറബിക് ജേണൽ ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ. ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. കെ.എം. മുഹമ്മദ്, ഡോ. കെ.വി. വീരാൻ മൊയ്തീൻ, മുസ്തഫ ഫാറൂഖി, ഡോ. ഇ. അബ്ദുൽ മജീദ്, ബി.ടി. ശിഹാബുദ്ദീൻ, അബ്ദുല്ല അമാനത്ത്, ഡോ. യൂനുസ് സലീം, ഡോ. സാജിദ്, ഡോ. ടി. അബ്ദുൽ മജീദ്, ഡോ. യു.പി. മുഹമ്മദ് ആബിദ്, ഡോ. എം. അബ്ദുൽ ജലീൽ, ഡോ. സഗീറലി എന്നിവർ സംസാരിച്ചു. ഫാറൂഖ് കോളജ് അറബി വിഭാഗം മേധാവി ഡോ. അലി നൗഫൽ സ്വാഗതവും സെമിനാർ കോഒാഡിനേറ്റർ ഡോ. അബ്ബാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.