തിരുവണ്ണൂരിൽ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

തിരുവണ്ണൂർ: തിരുവണ്ണൂർ ബൈപാസ് റോഡിൽ എസ്.ബി.ഐക്ക് സമീപമുള്ള മരത്തി​െൻറ കൊമ്പ് പൊട്ടിവീണു. കനത്ത കാറ്റിലും മഴയിലുമാണ് മരത്തി​െൻറ കൊമ്പ് ഹൈ വോൾട്ടേജ് വൈദ്യുതിക്കമ്പിയുടെ മുകളിൽ തട്ടി ബൈപാസ് റോഡിൽ കറുകെവീണത്. തുടർന്ന് വൈദ്യുതിബന്ധം ഇല്ലാതായി. കോഴിക്കോട് ഭാഗത്തെ ദേശീയപാതയിൽ മാനാരി വരെയും എതിർദിശയിൽ മീഞ്ചന്ത വരെയും ഗതാഗതം താറുമാറായി. അഗ്നിശമന സേന മരം മുറിച്ചുമാറ്റിയശേഷം ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മരം പൊട്ടിവീണ ഭാഗത്ത് റോഡിലെ വൻ കുഴികളും വാഹന യാത്രക്കാർക്ക് ഭീഷണിയുണ്ടാക്കി. പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സിലെ ഡ്രൈവർ അബ്ദുൽ സലീമിന് കനത്ത ഇരുട്ടിൽ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ പരിക്കേറ്റു. ശാരദ മന്ദിരം വി.കെ.സി ചെരുപ്പ് കമ്പനിയുടെ സമീപവും മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ലീഡിങ് ഫയർമാൻ ഹംസക്കോയയുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ലീഡിങ് ഫയർമാൻ കെ. പ്രദീപ്, വിപിൻ, ഫയർമാൻ എസ്.സിനീഷ്, വൈശാഖ്, അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാരായ ഇ.എസ്. നവോത്, കെ.എം. റിയാസ്, എ.വി. പ്രദീപ്, പി. അനീഷ്‌, കെ.പി. ജിനു എന്നിവരും സഹായത്തിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.