ദേശീയ ബാലശാസ്​ത്ര കോൺഗ്രസ്: ഒരുക്കങ്ങൾ തുടങ്ങി

കോഴിക്കോട്: നൂതനവും ശുചിത്വവും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന് ശാസ്ത്രവും സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ 10നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ബാലശാസ്ത്ര കോൺഗ്രസി​െൻറ ജില്ല സംഘാടകസമിതി രൂപവത്കരിച്ചു. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ, വടകര വിദ്യാഭ്യാസ ജില്ല ഓഫിസർ സി. മനോജ് കുമാർ, താമരശ്ശേരി ഡി.ഇ.ഒ കെ.എസ്. കുസുമം, കോഴിക്കോട് ഡി.ഇ.ഒയുടെ പി.എ.എൻ. ശ്രീജ, റവന്യൂ ജില്ല സയൻസ് ക്ലബ് അസോസിയേഷൻ സെക്രട്ടറി സി. സദാനന്ദൻ, പരിസ്ഥിതി പ്രവർത്തകരായ പി. രമേഷ് ബാബു, എ. ശ്രീവത്സൻ, സി.പി. കോയ, ബാലശാസ്ത്ര കോൺഗ്രസ് ജില്ല കോഓഡിനേറ്റർ എം.എ. ജോൺസൺ എന്നിവർ സംസാരിച്ചു. ജില്ല അധ്യാപക പരിശീലനം 13ന് ഉച്ചക്ക് രണ്ടിന് സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ സംഘാടകസമിതിയംഗം പ്രഫ. ഇ. കുഞ്ഞികൃഷ്ണൻ, ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ ശാസ്ത്രജ്ഞൻ ഡോ. എൻ.എസ്. പ്രദീപ്, ഡോ. എൻ. സിജേഷ് എന്നിവർ പവർ പോയൻറ് അവതരണം നടത്തും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ അധ്യാപകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് േഗ്രസ് മാർക്ക് ലഭിക്കും. ഫോൺ: 9745030398.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.