എ.ഐ.വൈ.എഫ് ജില്ല ജാഥ

പറമ്പിൽ ബസാർ: എ.ഐ.വൈ.എഫ് ആഗസ്റ്റ് 15 സമര സാക്ഷ്യം പരിപാടിയുടെ പ്രചാരണാർഥം ആരംഭിച്ച ജില്ല ജാഥയുടെ ആദ്യ ദിവസത്തെ പര്യടന സമാപന പൊതുയോഗം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് വലിയ രാജ്യസ്നേഹം പ്രസംഗിക്കുന്നതെന്ന് അേദ്ദഹം പറഞ്ഞു. ഇ.എം. മധു അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള, ജാഥാ ലീഡർ എൻ.എം. ബിജു, ഡയറക്ടർ ശ്രീജിത്ത് മുടപ്പിലായി, ഉപലീഡർ അഡ്വ. കെ.പി. ബിനൂപ്, അഷ്റഫ് കുരുവട്ടൂർ, അഭിജിത്ത് കോറോത്ത്, സി.കെ. ബിഭിത്ത് ലാൽ, അനുശ്രീ, എ. ഷാജു, ഐ.എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.