കൈയേറ്റം ഒഴിപ്പിക്കൽ: മെഡിക്കൽ കോളജിൽ ചുറ്റുമതിലുയരും

കോഴിക്കോട്: കൈയേറ്റം ഒഴിപ്പിക്കുന്നതി​െൻറ ഭാഗമായി മെഡിക്കൽ കോളജ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. ഇതി​െൻറ മുന്നോടിയായി സർവേ തുടങ്ങി. ആറുകോടിയാണ് മതിൽ കെട്ടാനായി സർക്കാർ അനുവദിച്ചത്. മെഡിക്കൽ കോളജ് കാമ്പസിലെ പലഭാഗങ്ങളിലെ അനധികൃത കൈയേറ്റവും അനധികൃത പ്രവേശനവും തടയാനായി ചുറ്റുമതിൽ െകട്ടണമെന്ന ആവശ്യമുയർന്നിരുന്നു. 273 ഏക്കറാണ് മെഡിക്കൽ കോളജ്. ആശുപത്രിക്കു മുൻവശത്തെ മിൽമ ബൂത്തിനു സമീപമാണ് വ്യാഴാഴ്ച സർവേ തുടങ്ങിയത്. മിൽമ അനധികൃതമായി കൈവശംവെച്ച സ്ഥലം തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.