കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി

മൂഴിക്കൽ: കർക്കടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം. കാരന്തൂരിനു സമീപം പൂനൂർ പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പിതൃതർപ്പണ ചടങ്ങിന് ജില്ലക്ക് പുറത്തുനിന്നുൾപ്പെടെ ആയിരങ്ങളാണ് എത്തുക. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ബലി തർപ്പണം തുടങ്ങുക. വാവി​െൻറ തലേദിവസം രാത്രി മുതൽ തന്നെ ഭക്തരെത്തുന്നതിനാൽ വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിക്ക് മുമ്പും ശേഷവുമുള്ള സ്നാനത്തിനായി രണ്ടു കുളിക്കടവുകൾ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകൾക്കും ബലിസാധനങ്ങൾക്കുമായി വെവ്വേറെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം മുഖ്യ രക്ഷാധികാരി അപ്പുക്കുട്ടൻ അംബികാലയം രക്ഷാധികാരികളായ വി. സദാനന്ദൻ, കണ്ഠൻ പാറപ്പുറത്ത്, ഗംഗാധരൻ എഴുന്നമണ്ണിൽ, കൃഷ്ണൻ മാസ്റ്റർ എന്നിവർ പറഞ്ഞു. ക്ഷേത്രം പ്രസിഡൻറ് കൊളായി ഇല്ലത്ത് നാരായണ ഭട്ടതിരിപ്പാടും സെക്രട്ടറി കെ. സുനിൽ കുമാറും നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.