കോഴിക്കോട്: പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയോത്സവം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എട്ട് സ്മാർട്ട് ക്ലാസ് മുറികളുടെയും കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന രണ്ട് ക്ലാസ് മുറികളുടെ നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കൗൺസിലർ എം. സലീന അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീവികാസ്, മുൻ ഹെഡ്മിസ്ട്രസ് എം.കെ. സുനന്ദ, എസ്.കെ. പാർക്ക് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി യു. സുഗുണൻ, ഹെഡ്മിസ്ട്രസ് പി. പ്രസന്ന എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് കെ. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മേയർ ഉപഹാരം നൽകി. തിരുപ്പഴനി തൈപ്പൂയം അന്നദാനസംഘം നൽകിയ പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് പി. പ്രസന്ന വിതരണം ചെയ്തു. പ്രിൻസിപ്പൽ ടി. സുഹറ സ്വാഗതവും എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ഫോറങ്ങൾ സ്വീകരിക്കും കോഴിക്കോട്: കോർപറേഷൻ പരിധിയിലെ നികുതി പരിഷ്കരണത്തിെൻറ ഭാഗമായി വിതരണം ചെയ്ത ഫോറങ്ങൾ മെഡിക്കൽ കോളജ് സൗത്ത് വാർഡിേൻറത് 10ന് കോവൂർ ചെക്ക്പോസ്റ്റ് കൗണ്ടറിൽ സ്വീകരിക്കും. എരഞ്ഞിപ്പാലം വാർഡിേൻറത് 11ന് സെൻറ് വിൻസൻറ് സ്കൂളിൽവെച്ചും മീഞ്ചന്ത വാർഡിേൻറത് ആർ.കെ. മിഷൻ സ്കൂളിൽവെച്ചും നടക്കാവ് വാർഡിേൻറത് ശ്രീനാരായണ ഹാൾ എന്നിവിടങ്ങളിൽ 12നും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വാർഡ് കൗൺസിലർ/കോർപറേഷൻ ഒാഫിസിൽനിന്നും അറിയാം. തെങ്ങിൻതൈ വിതരണം ചേളന്നൂർ: പട്ടർപാലം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ നാളികേര വികസന ബോർഡിെൻറ സഹായത്താൽ ഉൽപാദിപ്പിച്ച കുറിയ ഇനം തെങ്ങിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്തു. േകാഴിക്കോട് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി. പ്രദീപ്കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. യു. ശേഖരൻ അധ്യക്ഷത വഹിച്ചു. സി. രാധാകൃഷ്ണൻ സ്വാഗതവും കെ. ഗോപാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.