കെ.എസ്.ആര്‍.ടി.സി ബസ് വൈദ്യുതി പോസ്​റ്റിലിടിച്ചു

താമരശ്ശേരി: കെ.എസ്.ആര്‍.ടി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത് താമരശ്ശേരി ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു. ജില്ല ട്രഷറിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തൊടുപുഴയില്‍നിന്ന് സുല്‍ത്താന്‍ബത്തേരിക്കുപോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പോസ്റ്റ് വളഞ്ഞ് ബസിനുമേല്‍ ചാഞ്ഞു നില്‍ക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റും ലൈനും പൊട്ടി ബസിനു മുകളില്‍ വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ലൈനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപാറിയത് ബസ് യാത്രക്കാരെ പരിഭ്രാന്തരാക്കി. നാട്ടുകാരും പൊലീസും ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി അറ്റകുറ്റപ്പണി നടത്തിയശേഷം ബസ് യാത്ര തുടരാന്‍ സംവിധാനമൊരുക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.