പ്രസവാവധിയിൽപോയ യുവതി തിരിച്ചുവന്നപ്പോൾ ജോലി നിഷേധിച്ചെന്ന് പരാതി; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

പ്രസവാവധിയിൽപോയ യുവതി തിരിച്ചുവന്നപ്പോൾ ജോലി നിഷേധിച്ചെന്ന് പരാതി; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി കോഴിക്കോട്: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച യുവതി പ്രസവാവധിക്കുപോയി തിരിച്ചുവന്നപ്പോൾ ജോലി നിഷേധിച്ചതായി മെഡിക്കൽ കോളജ് അധികൃതർക്കെതിരെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമീഷൻ നടത്തിയ സിറ്റിങ്ങിലാണ് പരാതി ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത സിറ്റിങ്ങിൽ ഹാജർ ബുക്ക് സഹിതം ഹാജരാവാനും വിശദീകരണം നൽകാനും മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കമീഷൻ അംഗം പി. മോഹനദാസ് നിർദേശം നൽകി. കഴിഞ്ഞ വർഷം സൈക്യാട്രിക് സോഷ്യൽ വർക്കറായി ജോലിയിൽ പ്രവേശിച്ച് മൂന്നാംദിവസമാണ് യുവതി അവധിയിൽ പോയത്. തിരിച്ചുവന്നപ്പോൾ താങ്കൾ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണമെന്ന് പരാതിയിൽ പറയുന്നു. മുട്ടഗ്രാമം പദ്ധതിയിലൂടെ ബാങ്കിൽനിന്ന് വായ്പയെടുത്ത ഒരു കൂട്ടം വനിതകൾക്ക് വായ്പ തിരിച്ചടക്കാനുള്ള സമ്മർദത്തെക്കുറിച്ചും പരാതിയെത്തി. ഈ വിഷയത്തിൽ ബാങ്കിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇവർക്ക് ലഭിച്ച കോഴികളെല്ലാം ചത്തുപോയെന്നും ഗുണമേന്മയില്ലാത്ത മുട്ടകളാണ് പിന്നീട് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. പദ്ധതി പരാജയമായതിനെത്തുടർന്ന് പലർക്കും വായ്പ തിരിച്ചടക്കാനായില്ല. ഇതേത്തുടർന്നാണ് വായ്പ നൽകിയ സിൻഡിക്കേറ്റ് ബാങ്ക് ഇവരെ സമ്മർദത്തിലാക്കിയത്. ബി.എസ്.എസ് എന്ന ഏജൻസി വഴിയാണ് പദ്ധതി നടപ്പാക്കിയത്. കാവിലുംപാറയിലെ ക്വാറി പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ ക്വാറി ഉടമയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ 101 പരിഗണിച്ചത്. 40 കേസുകൾ തീർപ്പാക്കി. ഇതിൽ 10 പുതിയ പരാതികൾ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.