ചേളന്നൂർ എസ്​.എൻ കോളജ്​ സുവർണ ജൂബിലി ഉദ്​ഘാടനം നാളെ

must..... കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് സുവർണ ജൂബിലി ആഘോഷത്തി​െൻറയും ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടത്തി​െൻറയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുെമന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കോളജ് കാമ്പസിൽ സുവർണ ജൂബിലി ആഘോഷം ഗതാഗത മന്ത്രി എ.െക. ശശീന്ദ്രൻ ഉദ്ഘാടനം െചയ്യും. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടത്തി​െൻറ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എം.കെ. രാഘവൻ എം.പി സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പ്രീതി നടേശനും സന്തോഷ് അരയാക്കണ്ടിയും മുഖ്യപ്രഭാഷണം നടത്തും. 1968ൽ പ്രവർത്തനം തുടങ്ങിയ േകാളജ് കാമ്പസിൽ അനുബന്ധ സ്ഥാപനങ്ങളായ ഹയർെസക്കൻഡറി സ്കൂൾ, ബി.എഡ് സ​െൻറർ, കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയും പ്രവർത്തിക്കുന്നു. ആകെ 3000ത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ഏഴ് ബിരുദ കോഴ്സുകളും മൂന്ന് ബിരുദാനന്തര കോഴ്സുകളുമാണുള്ളത്. കലാകായിക മേഖലകളിൽ ചേളന്നൂർ എസ്.എൻ കോളജ് മികച്ച പ്രതിഭകളെ സൃഷ്ടിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. സുവർണ ജൂബിലി ആഘോഷം ഡിസംബറിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വി. ദേവിപ്രിയ, എം. സുരേഷ് ബാബു, പി. ശിവദാസൻ, േഡാ. ദീപേഷ് കരിമ്പുകാല, കെ. മധു തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.