സെറ്റോ കലക്ടറേറ്റ് മാർച്ച് നടത്തി

സെറ്റോ കലക്ടറേറ്റ് മാർച്ച് നടത്തി കോഴിക്കോട്: ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ഭവനവായ്പ പുനഃസ്ഥാപിക്കുക, അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഒാണം, പെരുന്നാൾ ആഘോഷവേളയിൽ പോലും സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശിക ക്ഷാമബത്ത നൽകാതെ ദ്രോഹിക്കുന്ന പിണറായി സർക്കാറി​െൻറ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സെറ്റോ ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്യാംകുമാർ, കെ.പി.സി.സി അംഗം കെ.പി. ബാബു, പി.എം. അബ്ദുറഹ്മാൻ, പറമ്പാട്ട് സുധാകരൻ, കെ.കെ. സുരേഷ്, സെബാസ്റ്റ്യൻ ജോൺ, പി.കെ. അരവിന്ദൻ, ശശികുമാർ കാവാട്ട്, ടി. അശോക് കുമാർ, കെ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. സെറ്റോ താലൂക്ക് ചെയർമാന്മാരായ വി.പി. രജീഷ്കുമാർ, പി.കെ. സുനിൽകുമാർ, പി.സി. ബാബു, എം.പി. മുഹമ്മദ്, ഇസഹാഖ് എന്നിവർ നേതൃത്വം നൽകി. photo seto വിവിധ ആവശ്യങ്ങളുന്നയിച്ച് സെറ്റോ ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.