പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം

ബേപ്പൂർ: ബേപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും ഇ-ഹെൽത്ത് പദ്ധതിയുടെ മേഖലാതല ഉദ്ഘാടനവും കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനവും കാര്യക്ഷമമായ ആരോഗ്യ പരിരക്ഷയുമാണ് സർക്കാറി​െൻറ ഇ-ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി പൊതുജനാരോഗ്യ പദ്ധതിയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ തുടർന്നുവരുന്ന ദിവസങ്ങളിൽ എല്ലാ ഡിവിഷനുകളിലും പ്രത്യേക ക്യാമ്പിലൂടെ നടത്തും. കോർപറേഷൻ 2017-18 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യകേന്ദ്രത്തിലെ നവീകരിച്ച കെട്ടിടത്തിൽ രോഗപ്രതിരോധ കുത്തിവെപ്പ് കേന്ദ്രവും രോഗികൾക്കായി പണിത കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. കൗൺസിലർമാരായ പി.പി. ബീരാൻകോയ, തോട്ടപ്പായിൽ അനിൽകുമാർ, നെല്ലിക്കോട്ട് സതീഷ് കുമാർ, എം. ഗിരിജ ടീച്ചർ, പി.കെ. ഷാനിയ, ഇ-ഹെൽത്ത് നോഡൽ ഓഫിസർ ഡോക്ടർ പ്രമോദ്, അസിസ്റ്റൻറ് എൻജിനീയർ എം.എൻ. ശശി, ജില്ല മെഡിക്കൽ ഓഫീസർ വി.ജയശ്രീ, കെ.ജെ.ഷാജു എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷനായി. കൗൺസിലർ പേരോത്ത് പ്രകാശൻ സ്വാഗതവും ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. തങ്കരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.