അലിമാഷ് പരിക്കേറ്റ്​ വീട്ടിലെങ്കിലും 'ഒാൺലൈനായി' ക്ലാസിലുണ്ട്​

* വീട്ടിൽ വിശ്രമത്തിലായതോെട വിഡിയോ കോൺഫറൻസിലൂടെയാണ് ഇദ്ദേഹം ക്ലാസെടുക്കുന്നത് വൈത്തിരി: പൊഴുതന ആറാംമൈലിലെ വീട്ടിൽ നിന്നാണ് അലിമാഷ് ക്ലാെസടുക്കുന്നത്. കുട്ടികൾ ശ്രദ്ധയോടെ അതിലുപരി ആശ്ചര്യത്തോടെ മാഷി​െൻറ ക്ലാസ് കേൾക്കുന്നത് 10 കി.മീറ്ററോളം അകലെയുള്ള കൽപറ്റയിലെ ക്ലാസ്മുറിയിലും. കൽപറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കെ. അലിയാണ് വിഡിയോ കോൺഫറൻസിലൂടെ ക്ലാസെടുക്കുന്നത്. കാലിന് പരിക്കേറ്റ് ഒന്നര മാസമായി വീട്ടിൽ വിശ്രമത്തിലാണെങ്കിലും സ്കൂളിൽ മാഷ് 'ഒാൺലൈൻ' ആണ്. വീട്ടിൽ കിടപ്പിലായെങ്കിലും ത​െൻറ അഭാവം കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന് തീരുമാനിച്ചുറപ്പിച്ചാണ് മാഷ് ഇൗ ഉദ്യമത്തിനിറങ്ങിയത്. വീട്ടിലുണ്ടായ ഒരു വീഴ്ചയിൽ കണങ്കാലിന് പരിക്കുപറ്റിയാണ് അലി മാഷ് വീട്ടിൽ കിടപ്പിലാകുന്നത്. സ്‌കൂളിലേക്ക് യാത്രചെയ്യാനാവാതെ അവധിെയടുത്ത് വീട്ടിലിരിക്കുേമ്പാഴാണ് വിഡിയോ കോൺഫറൻസിലൂടെ ക്ലാസെടുക്കുന്നതിനെ കുറിച്ചാലോചിച്ചത്. സ്‌കൂളിലെ ഐ.ടി അധ്യാപകൻ അയ്യൂബി​െൻറ പിന്തുണ കൂടിയായപ്പോൾ പിന്നെ അമാന്തിച്ചില്ല. എല്ലാ ദിവസവും കുട്ടികൾക്ക് ക്ലാസെടുക്കാൻ മാഷ് ഓൺലൈനായി. ആദ്യം അമ്പരപ്പിലായിരുന്ന കുട്ടികൾ പിന്നെ ആഹ്ലാദത്തോടെയും അതിലുപരി അച്ചടക്കത്തോടെയും ക്ലാസുകൾ ഉൾക്കൊണ്ടു. മാഷിനിത് വീട്ടിലെ ഏകാന്തതയിൽനിന്നുള്ള മോചനം കൂടിയാകുന്നു. ക്ലാസെടുക്കുമ്പോൾ ഓഫ്‌ലൈൻ സഹായങ്ങൾക്കായി സ്‌കൂളിലെ സംസ്കൃതം അധ്യാപിക ലെജി ജോൺ കുട്ടികളുടെ കൂടെയുണ്ട്. കൽപറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അലിമാഷ് ചികിത്സ നടത്തുന്നത്. ചികിത്സ കഴിയുംവരെ അർധശമ്പളത്തിൽ വിഡിയോ കോൺഫറൻസ് അധ്യാപന ജോലി ചെയ്യുവാനാണ് തീരുമാനം. 16 വർഷമായി മാഷ് ഈ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു. എസ്.എസ്.എ ജില്ല അധ്യാപക കൗൺസിലറായ അലി മാഷ് കരിയർ കൗൺസലിങ് നടത്തുന്നുണ്ട്. MONWDL10 MONWDL11 കെ. അലി വിഡിയോ കോൺഫറൻസിലൂടെ ക്ലാെസടുക്കുന്നു കെ. രാഘവൻ അനുസ്മരണം കൽപറ്റ: മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററും കെ.എസ്.ഇ.ബി ജീവനക്കാരനുമായിരുന്ന കെ. രാഘവൻ അനുസ്മരണം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, കെ.ഇ.ഇ.സി ജില്ല ഓർഗനൈസിങ് യൂനിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തി. കെ.പി.സി.സി അംഗം എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ബോബിൻ, സുനിൽകുമാർ. ആലിങ്കൽ, ജെസ്ലിൻ കുര്യാക്കോസ്, പെരുമ്പിൽ അപ്പച്ചൻ, ഇ.പി. ചന്ദ്രൻ, റഷീദ് പിലാക്കാവ്, എം.കെ. ഗിരീഷ് കുമാർ, ബിജുമോൻ, എള്ളിൽ മുസ്തഫ, ഷാജി, ഖാദർ, അജ്മൽ, സി.എച്ച്. ലത്തീഫ് എന്നിവർ സംസാരിച്ചു. MONWDL12 കെ. രാഘവൻ അനുസ്മരണപരിപാടിയിൽ നിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.