സാമൂഹിക നീതിയാണ് എസ്.എൻ.ഡി.പിയുടെ രാഷ്​ട്രീയം -വെള്ളാപ്പള്ളി

കോഴിക്കോട്: സാമൂഹിക നീതിയാണ് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും എസ്.എന്‍.ഡി.പിയിലുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായി മാറാനോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനോ തയാറല്ല. എന്നാൽ, ഒരു രാഷ്ട്രീയ കക്ഷിക്കും സമുദായ സംഘടനകൾക്കും എസ്.എൻ.ഡി.പിയെ അവഗണിക്കാനാവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം വടക്കന്‍മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗങ്ങളായ പി.എം. രവീന്ദ്രൻ, പി.പി. സുന്ദരന്‍, രാജന്‍ മഞ്ചേരി, സ്വാമി ജ്ഞാന ചൈതന്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.