രോഗവും ദാരിദ്ര്യവും വീർപ്പുമുട്ടിച്ച വയോധികയുടെ ദുരിതജീവിതം

ഇൗങ്ങാപ്പുഴ: രോഗവും ദാരിദ്ര്യവുംമൂലം വീർപ്പുമുട്ടി വയോധിക ദുരിതത്തിൽ. പുതുപ്പാടി പഞ്ചായത്തിൽ പുറ്റേൻകുന്ന് മംഗള ഭവനിൽ പരേതനായ പഞ്ഞ​െൻറ ഭാര്യ നാരായണിയാണ് (75) ദുരിതജീവിതം നയിക്കുന്നത്. ആറുമാസം മുമ്പുണ്ടായ സ്ട്രോക്കിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കുശേഷം വീട്ടിലെത്തിയത്. പരസഹായം കൂടാതെ എഴുന്നേറ്റ് ഇരിക്കാൻപോലും കഴിയില്ല. രോഗം മൂർച്ഛിക്കുേമ്പാൾ 500 രൂപ വിലവരുന്ന മൂന്ന് ഇൻജക്ഷൻവരെ ദിവസം കൊടുക്കേണ്ടി വരുന്നു. മൂന്നുമക്കളുള്ള നാരായണിയുടെ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയതാണ്. രണ്ടു പെൺമക്കളിൽ ഒരാളെ വിവാഹം ചെയ്തയച്ചു. ഇതി​െൻറ കടബാധ്യതകൾ നിലനിൽക്കുേമ്പാഴാണ് മൂന്നു സ​െൻറ് ഭൂമിയിൽ വീട് മാത്രമുള്ള നാരായണിക്ക് രോഗം ബാധിച്ചത്. മകളും മകനും മക​െൻറ നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. കുടുംബെചലവിന് പുറമെ അമ്മയുടെ ഭാരിച്ച ചികിത്സാച്ചെലവും നോക്കാൻ ആശാരിപ്പണിക്കാരനായ മകൻ ശശീന്ദ്രന് കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ ചില സന്നദ്ധ സംഘടനകളും പാലിയേറ്റിവ് പ്രവർത്തകരും ചെയ്യുന്ന പരിചരണവും സഹായവും മാത്രമാണ് കുടുംബത്തിന് നേരിയ ആശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.