വിളംബര ജാഥ

നാദാപുരം: തണൽ ഇലാജ് ഡയലിസിസ് സ​െൻററി​െൻറയും പാലിയേറ്റിവ് ആസ്ഥാന മന്ദിരത്തി​െൻറയും ശിലാസ്ഥാപനം ഞായറാഴ്ച നടക്കുന്നതി​െൻറ ഭാഗമായി നാദാപുരത്തു നടന്ന നാദാപുരം സി.ഐ പി.കെ. സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് 12ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ ക്ക് നേതൃത്വം നൽകി. വീടിന് ഭീഷണിയായ മരം പൊതുമരാമത്ത് മുറിച്ചുമാറ്റി നാദാപുരം: തഹസില്‍ദാര്‍ ഉത്തരവിട്ടിട്ടും പണമില്ലെന്നു പറഞ്ഞ് പൊതുമരാമത്ത് അവഗണിച്ച മരം വിവാദം ഉയര്‍ന്നതോടെ അധികൃതര്‍ മുറിച്ചുമാറ്റി. പുറമേരി-കുനിങ്ങാട് റോഡിലെ കോമത്ത് താഴകുനി പൊക്ക​െൻറ വീടിന് മുകളിലേക്ക് വീഴാൻ പാകത്തിലായ മരമാണ് പൊതുമരാമത്ത് അധികൃതർ മുറിച്ചുമാറ്റിയത്. 2017ല്‍, റോഡിലെ മരം വീടിന് അപകട ഭീഷണി ഉയര്‍ത്തുന്നതായി പൊക്കൻ വടകര തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ മരത്തി​െൻറ ശാഖകള്‍ വീടിന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ട എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പി.കെ. സതീഷ് കുമാര്‍ മരം മുറിച്ചുമാറ്റാന്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റൻറ് എൻജിനീയറോട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തയാറാവാത്തത് വിവാദമാവുകയും മാധ്യമം റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിരുന്നു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റിയാണ് മരം മുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.