'സ്വാശ്രയ മേഖലയിൽ ജസ്​റ്റിസ് ദിനേശൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണം'

കോഴിക്കോട്: സ്വാശ്രയമേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം നിലനിർത്തുന്നതിനും ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. കെ. ഫാത്തിമത്ത് സുഹ്റ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് യു.ജി.സിയെ മരവിപ്പിക്കുന്നതെന്നും ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. കെ.പി. അബ്ദുൽ അസീസ് മോഡറേറ്ററായി. കൺെവൻഷൻ സംഘടന സംസ്ഥാന സെക്രട്ടറി ഡോ. എ. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ. മഹമൂദ് , പി. വിജയരാഘവൻ, പ്രഫ. വർഗീസ് മാത്യു, ഡോ. ടി. മുഹമ്മദ് സലീം, ഇ.എൻ. പത്മനാഭൻ, ഡോ. ഹേമന്ത് കുമാർ, പി.എം. സദാനന്ദൻ തുടങ്ങിയർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.