കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന വിദ്യാഭ്യാസ നയം പ്രതിലോമകരവും അത്യന്തം അപകടകരവുമാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വിദ്യാഭ്യാസ നയം തിരുത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ സംരക്ഷിക്കുക, പ്രീ ൈപ്രമറി വ്യാപനം യാഥാർത്ഥ്യമാക്കുക, കലാ കായിക-പ്രവൃത്തി പരിചയ അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. കെ.വി. ആനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കെ ബാലൻ, ടി.എം. സജീന്ദ്രൻ, ഇ.കെ. അജിത്, ബാബു ആനവാതിൽ, എൻ. മുരളീധരൻ, എൻ.പി. അനിൽകുമാർ, ടി. സുഗതൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.