മഴയാ​ത്ര പുരസ്​കാരങ്ങൾ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മുൻവർഷം നടത്തിയ മഴയാത്രയിലെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂടുതൽ വിദ്യാർഥികൾ പെങ്കടുത്തതിന് പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ് (137), ഫറോക്ക് ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ് (130), ചാത്തമംഗലം, ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ് (108) എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമീപത്തുനിന്നുള്ള കൂടുതൽ വിദ്യാർഥികൾ പെങ്കടുത്തത് കൈതപ്പൊയിൽ ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽനിന്നാണ് (275). പരിസ്ഥിതി സന്ദേശ അവതരണത്തിന് നരിക്കുനി പാലങ്ങാട് എം.ഇ.എസ് സെൻട്രൽ സ്കൂൾ, വയനാട് നവോദയ വിദ്യാലയം, മലപ്പുറം വിരിപ്പാടം ആർക്കോട് എ.എം.യു.പി സ്കൂൾ എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി. മീഞ്ചന്ത രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ്, കൈതപ്പൊയിൽ ലിസ കോളജ് എന്നീ സ്ഥാപനങ്ങൾ മികച്ച വളൻറിയർമാർക്കുള്ള പുരസ്കാരം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.