കോഴിക്കോട്: ആയുര്‍വേദ ചികിത്സ രംഗത്തെ പ്രമുഖ കമ്പനിയായ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ശനിയാഴ്ച രാവിലെ ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ആഘോഷ പരിപാടികൾ എം.പി. വീരേന്ദ്രകുമാര്‍ എം.പിയുടെ അധ്യക്ഷതയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവന്‍ എം.പി, എം.കെ. മുനീര്‍ എം.എല്‍.എ, കാശ്യപാശ്രമം സ്ഥാപകന്‍ എം.ആർ. രാജേഷ്, എ.വി.പി ഗ്രൂപ് എം.ഡി പി.ആര്‍. കൃഷ്ണകുമാര്‍, ആര്യവൈദ്യ ഫാര്‍മസിയിലെ ആചാര്യന്മാര്‍, എ.വി.പി ഗുരുകുലത്തിലെ വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ഏജന്‍സി ഉടമകള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയില്‍ പനിക്കുള്ള കമ്പനിയുടെ തനത് ഉല്‍പന്നമായ 'ഫെബ്രോജിത്' ക്യാപ്സ്യൂൾ പുറത്തിറക്കി. ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ പി.വി. രാമവാര്യരെക്കുറിച്ചുള്ള 'പി.വി. രാമവാര്യര്‍ വ്യക്തിയും വൈദ്യനും' എന്ന പുസ്തകത്തിെൻറ പ്രകാശനവും ചടങ്ങില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.