എൻ.ആർ. കൊടുവള്ളി: ഇസ്​ലാമിക കഥാപ്രസംഗ രംഗത്തെ പ്രതിഭ

കൊടുവളളി: എൻ.ആർ. കൊടുവള്ളി എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്ന കിഴക്കോത്ത് കച്ചേരിമുക്ക് എൻ.ആർ. അസ്സയിനാറി​െൻറ നിര്യാണത്തിലൂടെ നഷ്ടമായത് ഇസ്ലാമിക കഥാപ്രസംഗ വേദികളിലെ നിറഞ്ഞ സാന്നിധ്യം. കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ 40 വർഷക്കാലത്തിനിടെ ആയിരക്കണക്കിന് വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളുെടയും മതസ്ഥാപനങ്ങളുടെയും പരിപാടികൾക്കെല്ലാം ഒരു കാലത്ത് ഇസ്ലാമിക കഥാപ്രസംഗം ഒരു അഭിവാജ്യഘടകമായിരുന്നു. കൊടുവള്ളി സ്വദേശിയായ കരിമ്പ അബ്ദുൽ ഖാദർ എഴുതി അവതരിപ്പിച്ച സംസാരിക്കുന്ന ആട് എന്ന കഥാപ്രസംഗത്തിലെ പിന്നണി ഗായകനായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. പടയാളി, പടക്കളത്തിലെ ചോരപ്പൈതൽ, രക്തസാക്ഷി തുടങ്ങി നൂറോളം ചെറുതും വലുതുമായ കഥാപ്രസംഗങ്ങൾ എഴുതി അസ്സയിനാർ അവതരിപ്പിക്കുകയുണ്ടായി. നിരവധി മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്. പഴയകാലത്ത് ഇദ്ധേഹത്തി​െൻറതായി പാട്ട് പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പിൽക്കാലത്ത് കഥാപ്രസംഗ വേദികൾ അന്യമായെങ്കിലും മാപ്പിളപ്പാട്ട് രചനയിലും പരിശീലന രംഗത്തുമായിരുന്നു പ്രവർത്തിച്ചിരുന്നത്. മദ്റസ അധ്യാപകനായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അസ്സയിനാറി​െൻറ മരണം. വൈകീട്ട് ആറിന് കച്ചേരിമുക്ക് കൂട്ടാക്കിൽ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.