വടകര: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കുന്ന ജില്ല പഞ്ചായത്ത് പദ്ധതി 'എജുകെയര്‍- സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പരിപാടി' ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആര്‍. ബാലറാം അധ്യക്ഷതവഹിച്ചു. ക്ലാസ് റൂം ലൈബ്രറി പുസ്തകസമാഹരണം പി.കെ. ദിവാകരനും ഗ്രാമീണ രക്ഷാകര്‍തൃ സമിതി കരട് സമര്‍പ്പണം പി.ടി.എ പ്രസിഡൻറ് എന്‍.കെ. ഹാഷിമും നിര്‍വഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി. മനോജ് കുമാര്‍, ഡയറ്റ് െലക്ചറർ യു.കെ. അബ്ദുൽ നാസര്‍, കെ.പി. വിനോദന്‍, പ്രധാധ്യാപിക കെ. വിമല, കെ.കെ. രതീശന്‍, ടി.പി. ഷീബ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ വടകര: ചോമ്പാല ഉപജില്ല ശാസ്ത്ര ക്ലബിെൻറ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി സെമിനാര്‍ മത്സരം സംഘടിപ്പിച്ചു. കെ.ആര്‍.എച്ച്.എസ്.എസ് പുറമേരിയില്‍ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് എം.കെ. ശോഭ ഉദ്ഘാടനം ചെയ്തു. ഗോകുല്‍കുമാര്‍, എന്‍.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.എസ്. ചന്ദന (പുറമേരി എച്ച്.എസ്.എസ്) ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനം യഥാക്രമം എസ്. കൃഷ്ണേന്ദു (മടപ്പള്ളി ഗവ. ഗേള്‍സ്), അല്‍ക്ക അജിത് (മടപ്പള്ളി ഗവ. ബോയ്സ്) എന്നിവര്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.