കാലിക്കറ്റിൽ മൂല്യനിർണയ കുടിശ്ശിക വിതരണം ചെയ്യാൻ മടി

* 3,000ത്തോളം അധ്യാപകർക്കാണ് രണ്ടുവർഷത്തെ പണം ലഭിക്കാനുള്ളത് കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിനുള്ള വേതന കുടിശ്ശിക ഇനിയും വിതരണം ചെയ്തില്ലെന്ന് ആക്ഷേപം. ജൂൺ 30നകം നൽകുമെന്ന വാഗ്ദാനം അധികൃതർ ലംഘിച്ചു. 3,000ത്തോളം അധ്യാപകർക്കാണ് രണ്ടുവർഷത്തെ പണം ലഭിക്കാനുള്ളത്. വേതന വിതരണം വൈകുന്നതിനാൽ കഴിഞ്ഞ മേയിൽ മൂല്യനിർണയ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. അധ്യാപകർ എത്താത്തതിനാൽ ക്യാമ്പുകൾ നീണ്ടതോടെ പരീക്ഷ ഡ്യൂട്ടിക്ക് ആളില്ലാത്ത അവസ്ഥയായി. തുടർന്ന് പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. ഇൗ സാഹചര്യത്തിൽ പരീക്ഷ കൺട്രോളറാണ് ജൂൺ 30 നകം മുഴുവൻ കുടിശ്ശികയും വിതരണം ചെയ്യുെമന്ന് ഉറപ്പുനൽകിയത്. അദാലത്ത് നടത്തിയും ഓൺലൈൻ ബാങ്കിങ് മുഖേനയും കുടിശ്ശിക തീർക്കുമെന്നായിരുന്നു ഉറപ്പ്. എസ്.ബി.െഎ മുഖേനയാണ് ഒാൺലൈനിലൂടെ തുക കൈമാറുെമന്ന് അറിയിച്ചത്. ഇതിനായി എസ്.ബി.െഎയിൽ അക്കൗണ്ടില്ലാത്തവർ പുതിയ അക്കൗണ്ടുമെടുത്തു. എന്നാൽ, അദാലത്ത് നടത്തുകയോ പണം ലഭിക്കുകയോ ചെയ്തില്ലെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കൺവീനർ കെ.പി. അബ്ദുൽ അസീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.