പ്ലാസ്​റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു

അഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ മുക്കാളി, കുഞ്ഞിപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് നിരോധിച്ച . പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കച്ചവടസ്ഥാപനങ്ങളില്‍നിന്ന് അഞ്ചുകിലോ നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാനേജ്മ​െൻറ് ബൈലോ നടപ്പിലാക്കുന്നതി​െൻറ ഭാഗമായി അറിയിപ്പ് നല്‍കിയിട്ടും ചില കടകളിൽ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നുത് ശ്രദ്ധയില്‍പെട്ടിരിക്കുന്നു. അതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലന്‍ വയലേരി, വി.എം. ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.