ഹരിതകർമ സേന പ്ലാസ്​റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു

തിരുവമ്പാടി: ക്ലീൻ കേരളയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിൽനിന്ന് പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ കോഴിക്കോട് നിറവിലേക്ക് കയറ്റിയയച്ചു. ഹരിതകർമ സേന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു മാലിന്യശേഖരണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി.അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. ബോസ് ജേക്കബ്, സ്മിത ബാബു, സുഹറ മുസ്തഫ, ബിന്ദു ജയിംസ്, സവിത സുബ്രഹ്മണ്യൻ, എൻ.വി. ജോസഫ്, ദേവി, കെ.കെ. ദിവാകരൻ കെ.എം. മുഹമ്മദാലി, റുഖിയ തെച്ച്യാട് എന്നിവർ സംബന്ധിച്ചു. Thiru 2.jpg തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽനിന്ന് ഹരിതകർമ സേന പ്രവർത്തകർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കയറ്റി അയക്കുന്നതി​െൻറ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.അഗസ്റ്റിൻ നിർവഹിക്കുന്നു *
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.