പഞ്ചഗുസ്തി, പുഷ്അപ് മത്സരങ്ങൾ സംഘടിപ്പിച്ചു

ഓമശ്ശേരി: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച ആരോഗ്യ കാമ്പയി​െൻറ ഭാഗമായി സോളിഡാരിറ്റി ഓമശ്ശേരി ഏരിയ . ആവേശകരമായ മത്സരങ്ങൾക്ക് കായിക പ്രതിഭയായ പ്രജീഷ് അമ്പയറിങ് നിർവഹിച്ചു. പഞ്ചഗുസ്തി മത്സരത്തിൽ സൽമാൻ തിരുവമ്പാടി, ഫസലുദ്ദീൻ തിരുവമ്പാടി എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളും പുഷ്അപ് മത്സരത്തിൽ ഇർഫാൻ നസീഫ് തിരുവമ്പാടി, ബാസിൽ സലാം ഓമശ്ശേരി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി. വിജയികളെ അനുമോദിച്ചുകൊണ്ട് ഖത്തർ അസോസിയേഷൻ പ്രതിനിധി റഹീം ഓമശ്ശേരി സംസാരിച്ചു. എം.കെ. അഹമ്മദ് കുട്ടി, അശ്റഫ് കാക്കാട്ട്, ഇ.കെ. മുഹമ്മദ് തുടങ്ങിയവരും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. മത്സരത്തിന് സോളിഡാരിറ്റി പി.ആർ ആൻഡ് യൂത്ത് കൾചർ സെക്രട്ടറി ഉബൈദ് ഓമശ്ശേരി, ആർ.വി.സദറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് അംഗം ഷഫീഖ് ഓമശ്ശേരി നന്ദി പറഞ്ഞു. photo: omy10.jpg സോളിഡാരിറ്റി ആരോഗ്യ കാമ്പയി​െൻറ ഭാഗമായി ഓമശ്ശേരി ഏരിയ നടത്തിയ പഞ്ചഗുസ്തി മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.