അനധികൃത മത്സ്യവിൽപനക്കെതിരെ നടപടി

ആയഞ്ചേരി: അനധികൃത മത്സ്യവിൽപനക്കെതിരെ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി എടുത്തു. ആയഞ്ചേരി-വില്യാപ്പള്ളി റോഡിലെ മത്സ്യവിൽപനക്കെതിരെയാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മത്സ്യവും വിൽപന സാമഗ്രികളും എടുത്തുമാറ്റി. മാസങ്ങളായി അടഞ്ഞുകിടന്ന ടൗണിലെ പഞ്ചായത്ത് മത്സ്യമാർക്കറ്റ് തുറന്നിട്ടുണ്ട്. അനധികൃത മത്സ്യവിൽപനയും സാങ്കേതിക പ്രശ്നങ്ങളുമാണ് മാർക്കറ്റ് അടച്ചുപൂട്ടാൻ ഇടയാക്കിയത്. മാർക്കറ്റ് പരിസരം മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാഷാസമരത്തിൽ പങ്കെടുത്തവരെ ആദരിച്ചു തിരുവള്ളൂർ: യൂത്ത് ലീഗ് ദിനത്തിൽ അറബി ഭാഷാസമരത്തിൽ പങ്കെടുത്തവരെ തോടന്നൂർ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സമരത്തിൽ പങ്കെടുത്ത മുല്ലേരി അബ്ദുല്ല, മാതോത്ത് മൊയ്തു എന്നിവരെ കുറ്റ്യാടി മണ്ഡലം സെക്രട്ടറി എഫ്.എം. മുനീർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഷെരീഫ് എന്നിവർ പൊന്നാടയണിയിച്ചു. ഡോ. എ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.കെ. ഷഫാദ്, കെ. അർഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് അക്രമരാഷ്ട്രീയത്തിനും വർഗീയതക്കുമെതിരെ സമാധാനത്തി​െൻറ പ്രതീകമായി ബലൂൺ പറത്തി. പരിപാടികൾ ഇന്ന് മുക്കടത്തുംവയൽ ടൗൺ: മുക്കടത്തുംവയൽ-ചീക്കിലോട് സ്കൂൾ റോഡ് ഉദ്ഘാടനം-പാറക്കൽ അബ്ദുല്ല എം.എൽ.എ -4.00 തിരുവള്ളൂർ ബസ്സ്റ്റാൻഡ് കോംപ്ലക്സ്: ആർ. ദാമോദരൻ മാസ്റ്റർ അനുസ്മരണം -പി.എം. സുരേഷ് ബാബു-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.