​'സ്വച്ഛ്സർവേഷൻ ഗ്രാമീൺ 2018​'ന് ജില്ലയിൽ തുടക്കം

കോഴിക്കോട്: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം 'സ്വച്ഛ്സർവേഷൻ ഗ്രാമീൺ 2018'​െൻറ ജില്ലതല ഉദ്ഘാടനം പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാളിൽ കലക്ടർ യു.വി. ജോസ് നിർവഹിച്ചു. പൊതുസ്ഥലങ്ങളെ ശുചീകരിക്കുന്നത് അവനവ​െൻറ ഉത്തരവാദിത്തമായി കാണണമെന്നും ഈ ദൗത്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലെയും സ്കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ മുതലായ പൊതു സ്ഥലങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ്ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിൽ അവരുടെ നിർദേശങ്ങൾ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗ്രാമങ്ങളെ േഗ്രഡ് ചെയ്യുന്ന ജില്ലതല സർവേയാണ് സ്വച്ഛ്സർവേഷൻ ഗ്രാമീൺ 2018. ജില്ലയിൽ ഈ മാസം നാല്, അഞ്ച് തീയതികളിൽ കോളജ് വിദ്യാർഥികളും പഞ്ചായത്തും പൊതുജനങ്ങളും സംയുക്തമായി പൊതുസ്ഥലങ്ങൾ ശുചീകരിക്കും. ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ സി. കബനി, ഹരിതമിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.