റോഡിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ കണ്ടെത്തി

കുറ്റ്യാടി: വയനാട് റോഡിൽ ചാത്തങ്കോട്ടുനട പട്യാട്ട് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ നാട്ടുകാർ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. തള്ളിയ മാലിന്യം തിരിെച്ചടുപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 21നാണ് ചാക്കിൽ കെട്ടിയ മാലിന്യം ചീളിയാട്ട് റോഡിൽ പരക്കെ തള്ളിയത്. നാട്ടുകാർ സംഘടിച്ച് മാലിന്യം ചികഞ്ഞ് തെളിവുകൾ കണ്ടെത്തി. നാദാപുരത്തിനടുത്ത് പുറമേരി ഭാഗത്തുള്ള കടകളിൽനിന്നുള്ള മാലിന്യമാണ് തള്ളിയത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. തുടർന്ന് നാട്ടുകാർ സ്ഥലത്തു പോയി മാലിന്യം തള്ളിയവരെയും വാഹനത്തെയും കണ്ടെത്തി. മാലിന്യത്തിൽനിന്ന് കിട്ടിയ ഒരു സ്കൂൾ കുട്ടിയുടെ തിരിച്ചറിയിൽ കാർഡാണ് ഉറവിടം കണ്ടെത്താൻ സഹായിച്ചത്. കടക്കാരിൽനിന്ന് പണം വാങ്ങി മാലിന്യം നീക്കിക്കൊടുക്കുന്നവരാണ് പിന്നിൽ പ്രവർത്തിച്ചത്. തുടർന്ന് ഞായറാഴ്ച ഇവർ സ്ഥലത്തെത്തി തള്ളിയ മാലിന്യം തിരികെ കൊണ്ടുപോകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.