കേന്ദ്ര സർക്കാർ രാജ്യത്തെ നിയമസംവിധാനങ്ങളെ മറികടക്കുന്നു ^കെ.പി.എ. മജീദ്

കേന്ദ്ര സർക്കാർ രാജ്യത്തെ നിയമസംവിധാനങ്ങളെ മറികടക്കുന്നു -കെ.പി.എ. മജീദ് വടകര: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ രാജ്യത്തെ നിയമ വ്യവസ്ഥകളെ പോലും മറികടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്. വടകര ടൗൺ യൂത്ത്ലീഗ് കോട്ടപ്പറമ്പിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമ​െൻറിനോട് പ്രതിബദ്ധതയില്ലാത്ത രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുപോകുന്നത്. കെ.സി. അക്ബർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, പാറക്കൽ അബ്്ദുല്ല എം.എൽ.എ, എം.സി. വടകര, വി.വി. മുഹമ്മദലി, അൻവർ സാദത്ത്, കെ.കെ. നവാസ്, പ്രഫ. കെ.കെ. മഹമൂദ്, ടി.ഐ. നാസർ, ഒ.കെ. ഇബ്രാഹിം, അഫ്നാസ് ചോറോട്, ഷുഹൈബ് കുന്നത്ത്, എം. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. പി.ടി.കെ. റഫീഖ് സ്വാഗതവും പി.കെ.സി. അഫ്സൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.