ജറിയാട്രിക്​ ക്ലിനിക്ക്​ ഉദ്​ഘാടനം

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പാക്കുന്ന ജറിയാട്രിക് ക്ലിനിക്കി​െൻറ ഉദ്ഘാടനവും സ്ത്രീസൗഹൃദ ബ്ലോക്ക് പഞ്ചായത്തി​െൻറ ഒൗദ്യോഗിക പ്രഖ്യാപനവും മേയ് ഒന്നിന് വൈകീട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായി പെങ്കടുക്കും. ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായ 60 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രിയിൽ പോയി ചികിത്സ തേടാനുള്ള പ്രയോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് സഞ്ചരിക്കുന്ന വയോജന ചികിത്സ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 3240 വയോജനങ്ങളാണ് പദ്ധതിയുടെ ഗുണേഭാക്താക്കൾ. ബ്ലോക്കിലെ 57 കേന്ദ്രങ്ങളിലാണ് സഞ്ചരിക്കുന്ന വയോജന ചികിത്സ പദ്ധതിയുടെ േസവനം ലഭിക്കുക. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, കെ. അഹമ്മദ്കോയ, വിലാസിനി പരപ്പിൽ, വി.കെ. ഷീബ, ജമീല കക്കഞ്ചേരി, ടി.കെ. സുധീർകുമാർ എന്നിവർ പെങ്കടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.