പൊതുവഴിയിൽ മാലിന്യം കുന്നുകൂടുന്നു

ഓമശ്ശേരി: ബസ്സ്റ്റാൻഡിലെ ഷോപ്പുകളിൽനിന്നും മറ്റും ഒഴിവാക്കുന്ന മാലിന്യങ്ങൾ ബസ്സ്റ്റാൻഡ് ഷോപ്പിങ് കെട്ടിടത്തിനു പിൻവശമുള്ള പൊതുവഴിയിൽ കൂട്ടിയിടുന്നു. ഇതുമൂലം ഇതിലൂടെയുള്ള കാൽനട ദുസ്സഹമാകുകയാണ്. മാലിന്യം കൂടുമ്പോൾ കത്തിക്കുന്നത് ഇവിടെ പതിവാണ്. മാലിന്യ സംസ്കരണത്തിനു വേണ്ടി പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. മഴ പെയ്താൽ മാലിന്യങ്ങൾ ഒഴുകി ദുർഗന്ധമായി വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.