വീട്ടിനുള്ളിലടക്കം പേപ്പട്ടിയുടെ പരാക്രമം; തുറയൂരിൽ 15 പേർക്ക്​ കടിയേറ്റു

പയ്യോളി: തുറയൂരിൽ ഒമ്പതുമാസം പ്രായമായ പെൺകുഞ്ഞ് ഉൾപ്പെടെ 15 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. തുറയൂർ ഗവ. യു.പി സ്കൂളിന് സമീപവും പരിസരപ്രദേശത്തും വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡരികിലൂടെ നടന്നുപോകുന്നവർക്കുമാണ് നായയുടെ കടിയേറ്റത്. വീട്ടിനുള്ളിൽ കയറിയാണ് ഒമ്പതുമാസം പ്രായമായ പെൺകുഞ്ഞിനെയും കിടപ്പുരോഗിയെയും നായ കടിച്ചത്. തുറയൂർ കയനയിൽ സലീമി​െൻറ മകൾ ഫാത്തിമ നിഹാല (ഒമ്പതുമാസം), കോലോത്ത് താഴെ നേഹ (14), കുന്നത്ത് ബാലകൃഷ്ണൻ (64), എരവോട്ട്കുനി അലീമ (60), എരവോട്ട്കുനി നാരായണൻ (62), തേവുംകുനിതാഴ മൊയ്തീൻ (62), എരവോട്ട്കുനി ചെറിയ അബ്ദുല്ല (71), ഇത്തിൾകുനി നിഷ (40), കരിപ്പാലി സത്യഭാമ (42), നടമ്മേൽ റഫ്നയുടെ മകൾ ഷാന (3) ഇല്ലത്ത് ശാന്ത (50), സ്രാമ്പിക്കുനി താഹ (53), നടേമ്മൽ റാശിദി​െൻറ മകൾ ഷഹറിൻ (17), ഇതരസംസ്ഥാന തൊഴിലാളികളായ പപ്പൗ ചൗഹാൻ (22), നോഹ (58) എന്നിവർക്കാണ് കടിയേറ്റത്. ഷാന ഒഴികെയുള്ളവരെ ചികിത്സയും കുത്തിവെപ്പും നൽകി വിട്ടയച്ചു. വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു. പേപ്പട്ടിയുടെ കടിയേറ്റ വാർത്ത പരന്നതോടെ നാട്ടുകാർ ഭീതിയിലായി. മദ്റസയിലും മറ്റും പോയ കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ബന്ധുക്കൾ നെേട്ടാട്ടമായി. നായയുടെ കടിയേറ്റ് പരിക്കേറ്റവരെ തുറയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക്കുശേഷം വാക്സിനേഷൻ എടുക്കാനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടിയേറ്റ 13 പേർക്കും കുത്തിവെപ്പു നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.