ഉദ്ഘാടനപിറ്റേന്ന് പൊളിഞ്ഞ റോഡിൽ റീ ടാറിങ്​ നടത്തി

പന്തീരാങ്കാവ്: ഉദ്ഘാടന വിറ്റേന്ന് തന്നെ തകർന്നതിനാൽ വിവാദമായ പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പുറ്റേക്കടവ്-പാറമ്മൽ റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് കരാറുകാരൻ റീ ടാറിങ് നടത്തി. ജില്ല പഞ്ചായത്തി​െൻറ 28 ലക്ഷം ചിലവഴിച്ച് ടാറിങ് നടത്തിയ റോഡി​െൻറ പ്രവൃത്തിയിലെ അപാകത ഉദ്ഘാടന സമയം തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ടാറില്ലാതെ പലയിടത്തും അടർന്ന് പോയ റോഡി​െൻറ ഓരം കെട്ടിയതും തകർന്നിരുന്നു. 138ാം ബൂത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് റീ ടാറിങ് നടത്തിയത്. 35 സ​െൻറീമീറ്ററിൽ 700 മീറ്ററോളം നോഡൽ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കൺവെന്‍ഷന്‍ കടലുണ്ടി: മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണ വായ്പ പുനഃസ്ഥാപിക്കുക, മത്സ്യഫെഡ് ദുരിതാശ്വാസ നിധി നടപ്പിലാക്കുക, കടലോരമേഖലയില്‍ 50 മീറ്ററില്‍ താഴെയുള്ള താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് മതിയായ നഷ്ടപരിഹാരം നല്‍കുക, പെട്രോളിയം ഉത്പന്നങ്ങളുടെ അടിക്കടി വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബേപ്പൂര്‍ ബ്ലോക്ക് കണ്‍വന്‍ഷന്‍ നടത്തി. ജില്ല പ്രസിഡൻറ് ഉമേഷ് പുതിയാപ്പ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.കെ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി അളകേശന്‍, പി.ബാലകൃഷ്ണന്‍, സത്യന്‍ പുതിയാപ്പ, ആശിഖ് ബേപ്പൂര്‍, വി.ടി ലത്തീഫ്, കെ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കടലുണ്ടി മണ്ഡലം കമ്മറ്റി ഭാരവാഹികളായി കെ. ഫൈസല്‍ (പ്രസി), കെ. റാഫി (സെക്ര), അബ്ബാസ് പി.കെ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.