പെരുവണ്ണാമൂഴി റിസർവോയറിൽ കാട്ടാനക്കുട്ടി ചളിയിൽ താഴ്ന്ന് ചരിഞ്ഞു

പേരാമ്പ്ര: മുതുകാട് പയ്യാന കോട്ട ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ കാട്ടാനക്കുട്ടി ചളിയിൽ താഴ്ന്ന് ചരിഞ്ഞ നിലയില്‍. മൂന്നുമാസം പ്രായമുള്ള ആനയാണ് ചരിഞ്ഞത്. കൂട്ടമായെത്തിയ ആനകള്‍ റിസര്‍വോയറിലിറങ്ങി വെള്ളം കുടിക്കുന്നതിനിടെ കുട്ടി ചളിയില്‍ താഴ്ന്നുപോവുകയായിരുന്നു. മസ്തകം മാത്രം പുറത്തായി, ഉടലും തുമ്പിക്കൈയും പൂർണമായും ചളിയില്‍ പൂഴ്ന്ന അവസ്ഥയിലായിരുന്നു. രാവിലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ചർ ബി.ആര്‍. റൂബി​െൻറ നേതൃത്വത്തിൽ വനപാലകര്‍ എത്തിയപ്പോൾ തള്ളയാനകൾ കുട്ടിയാനക്ക് കാവൽനിൽക്കുകയായിരുന്നു. ഇവയെ വിരട്ടിയോടിച്ചശേഷമാണ് ജഡം പുറത്തെടുത്തത്. പയ്യാനകോട്ട ഭാഗത്തുനിന്ന് റിസര്‍വോയറിലൂടെ വനംവകുപ്പി​െൻറ വനറാണി ബോട്ടിൽ പെരുവണ്ണാമൂഴിയിലെത്തിച്ച ജഡം ചക്കിട്ടപാറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ. സന്തോഷ് പോസ്റ്റുേമാര്‍ട്ടം നടത്തി. ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജു, ബീറ്റ് ഒാഫിസര്‍മാരായ കെ.ടി. ലത്തീഫ്, പി. ബഷീര്‍, എം. ദേവാനന്ദന്‍, പി. ബാലന്‍, വാച്ചർമാരായ ബാബു, ഗോപാലന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.