ബത്തേരിയിൽ മാണി വിഭാഗത്തെ പിന്തുണച്ചത് സി.പി.എമ്മിന് തിരിച്ചടിയാവും ^യു.ഡി.എഫ്

ബത്തേരിയിൽ മാണി വിഭാഗത്തെ പിന്തുണച്ചത് സി.പി.എമ്മിന് തിരിച്ചടിയാവും -യു.ഡി.എഫ് add with p3 സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ അധികാരത്തിന് വേണ്ടി കൂറുമാറിയവരെ പിന്തുണച്ച സി.പി.എമ്മി​െൻറ നടപടി ആ പാര്‍ട്ടിക്ക് ജില്ലയിലേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായി മാറുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് പാനലില്‍ ഇടതു സ്വതന്ത്രനായ പ്രേംസായിയോട് മത്സരിച്ച് തുല്യ വോട്ടുകള്‍ വന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് കേരള കോണ്‍ഗ്രസ് -എമ്മിലെ ടി.എല്‍. സാബു വിജയിച്ചത്. ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം. മാണിയെ രാപ്പകല്‍ ഉപരോധിച്ച സി.പി.എമ്മിന് പ്രാദേശിക ഭരണത്തിന് വേണ്ടി കേരള കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട ഗതികേടുണ്ടായി. 17 സി.പി.എം കൗണ്‍സിലര്‍മാരാണ് ഒരംഗമുള്ള കേരള കോണ്‍ഗ്രസ്-എമ്മി​െൻറ പ്രതിനിധിയെ പിന്തുണക്കുന്നത്. യു.ഡി.എഫ് പാനലില്‍ ജയിച്ച ടി.എല്‍. സാബുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് കൊടുത്ത കേസ് െതരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയെങ്കിലും ഇതേ കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുകയാണ്. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെയാണ് ബത്തേരിക്ക് പുതിയ ചെയര്‍മാനുണ്ടായത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് സി.പി.എമ്മി​െൻറ ഭാഗത്തുനിന്നുണ്ടായതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പി.പി. അയ്യൂബ്, എന്‍.എം. വിജയന്‍, ബാബു പഴുപ്പത്തൂര്‍, ഷബീര്‍ അഹമ്മദ്, രാധ രവീന്ദ്രന്‍, അഡ്വ. രാജേഷ്‌കുമാര്‍, ബാനു പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു. ബസ് ഡ്രൈവറെ മർദിച്ചെന്നു പരാതി; കൽപറ്റ-പാറത്തോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് *സമാന്തര ജീപ്പ് സർവിസുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത് *പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സമരം തുടരും വൈത്തിരി: കൽപറ്റ -പാറത്തോട് റൂട്ടിലോടുന്ന സ​െൻറ് പോൾസ് ബസിലെ ഡ്രൈവറെ സമാന്തര ട്രിപ്പ് നടത്തുന്ന ജീപ്പിലെ ഡ്രൈവർ മർദിച്ചതിെന തുടർന്ന് ഈ റൂട്ടിലൂടെയുള്ള എല്ലാ സ്വകാര്യ ബസുകളും വ്യാഴാഴ്ച മുതൽ സർവിസ് നിർത്തിവെച്ചു. ഇതുമൂലം വൈത്തിരി -പൊഴുതന റൂട്ടിലെ യാത്രക്കാർ ഏറെ കഷ്ടപ്പെട്ടു. താൽക്കാലികാശ്വാസമായി കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. മാസങ്ങളായി വൈത്തിരി ആറാം മൈൽ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരും സമാന്തര സർവിസ് നടത്തുന്ന ജീപ്പ് ഡ്രൈവർമാരും തമ്മിൽ പ്രശ്നങ്ങളുണ്ടാകാറുണ്ട്. വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മുമ്പ് നടന്ന ചർച്ചയിൽ എടുത്ത തീരുമാനങ്ങളിൽനിന്ന് വ്യതിചലിച്ച് ടാക്സി ഡ്രൈവർമാർ ബസുകൾക്കു മുേമ്പ ട്രിപ്പടിക്കുന്നു എന്ന് ബസുകാർ പരാതി പറയുന്നു. ഒരു പ്രകോപനവുമില്ലാതെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ബുധനാഴ്ച വൈകീട്ട് പൊഴുതനയിൽ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇതേതുടർന്ന് ഡ്രൈവർ പൊഴുതന സ്വദേശി രാഹുലിനെ (27) വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാംമൈൽ സ്വദേശി സിദ്ദീഖാണ് തന്നെ മർദിച്ചതെന്ന് രാഹുൽ പൊലീസിൽ മൊഴി നൽകി. തുടർന്ന് ജില്ല പ്രൈവറ്റ് ബസ് വർക്കേഴ്സ് ഫെഡറേഷൻ(സി.ഐ.ടി.യു) കൽപറ്റ -പാറത്തോട് റൂട്ടിലെ ബസ് സർവിസ് തീരുമാനമുണ്ടാവുന്നതു വരെ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ മറ്റ് റൂട്ടുകളിലേക്കു കൂടി സമരം വ്യാപിപ്പിക്കുമെന്ന് ഫെഡറേഷൻ ജില്ല കമ്മിറ്റി അംഗം എം.ജെ. ജെയിംസ് പറഞ്ഞു. ബുധനാഴ്ച രാത്രി ബസ് ജീവനക്കാരുടെ മർദനമേറ്റു എന്ന പരാതിയുമായി സിദ്ദീഖും ആശുപത്രിയിൽ അഡ്മിറ്റായി. വൈത്തിരി പൊലീസ് ഇരുവരുടെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. THUWDL18 siddik സിദ്ദീഖ് ആശുപത്രിയിൽ THUWDL19rahul ബസ് ഡ്രൈവർ രാഹുൽ ആശുപത്രിയിൽ അറമല-മണ്ടമല ഭൂമി പ്രശ്നം: ഇന്ന് കലക്ടറുമായി ചർച്ച വൈത്തിരി: പട്ടയമുണ്ടായിട്ടും അറമല -മണ്ടമല ഭൂമിക്കു നികുതി സ്വീകരിക്കാത്തതി​െൻറ പേരിൽ സി.പി.എം വൈത്തിരി സൗത്ത് ബ്രാഞ്ച് നടത്തിവരുന്ന സമരങ്ങളുടെ രണ്ടാം ഘട്ടമായി വൈത്തിരി താലൂക്ക് ഓഫിസിനു മുന്നിൽ നടത്തിവരുന്ന സത്യഗ്രഹം മൂന്നു ദിവസം പിന്നിട്ടതോടെ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടർ വെള്ളിയാഴ്ച കലക്ടറേറ്റിൽ സമര നേതാക്കളെ വിളിച്ചു. പി. ഗഗാറിൻ, സി.എച്ച്. മമ്മി, കെ.പി. രാമചന്ദ്രൻ, സി.ആർ. പദ്മനാഭൻ, കെ.ടി. ഷഫീർ, ഇബ്രാഹിം അറമല, എം.എസ്. ഷമീർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.