കുടുംബശ്രീ താലൂക്ക് കലോത്സവം കാക്കൂർ സി.ഡി.എസിന് അട്ടിമറി വിജയം

നന്മണ്ട: രണ്ടുദിവസമായി നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന കുടുംബശ്രീ കലോത്സവത്തിൽ കാക്കൂർ സി.ഡി.എസിന് അട്ടിമറി വിജയം. അവസാനനിമിഷം വരെ കോഴിക്കോട് സൗത്തിനോട് പൊരുതി 51 പോയൻറ് നേടിയാണ് കാക്കൂർ സി.ഡി.എസ് വിജയികളായത്. 48 പോയൻറ് നേടിയ കോഴിക്കോട് സൗത്താണ് റണ്ണേഴ്സ്അപ്. മത്സരഇനവും വിജയികളും. യഥാക്രമം ഒന്ന്, രണ്ട് ക്രമത്തിൽ -ലളിതഗാനം ജൂനിയർ: ചേളന്നൂർ സി.ഡിഎസ് കുരുവട്ടൂർ. ലളിതഗാനം സീനിയർ: കുരുവട്ടൂർ, ചാത്തമംഗലം. മാപ്പിളപ്പാട്ട് ജൂനിയർ ചാത്തമംഗലം, പെരുമണ്ണ. മാപ്പിളപ്പാട്ട് സീനിയർ: കോഴിക്കോട് സൗത്ത്, ചാത്തമംഗലം. കവിതപാരായണം ജൂനിയർ: ഫറോക്ക്, കോഴിക്കോട് സൗത്ത്. നാടോടിനൃത്തം ജൂനിയർ: കോഴിക്കോട് സൗത്ത്, കോഴിക്കോട് സെൻട്രൽ. നാടോടിനൃത്തം സീനിയർ: ഫറോക്ക്, കാക്കൂർ. മിമിക്രി സീനിയർ: കോഴിക്കോട് സെൻട്രൽ, കോഴിക്കോട് സൗത്ത്. മോണോആക്റ്റ് ജൂനിയർ: ഒളവണ്ണ, ചാത്തമംഗലം. മോണോആക്ട് സീനിയർ: കോഴിക്കോട് നോർത്ത്, ചേളന്നൂർ. ഒപ്പന: ജൂനിയർ-പെരുവയൽ, ഒളവണ്ണ. ഒപ്പന സീനിയർ: ചേളന്നൂർ, കോഴിക്കോട് സൗത്ത്. സംഘനൃത്തം-ജൂനിയർ: കോഴിക്കോട് സെൻട്രൽ, മടവൂർ. സംഘനൃത്തം സീനിയർ: കോഴിക്കോട് നോർത്ത്, കുരുവട്ടൂർ. പ്രസംഗം: പെരുവയൽ, കോഴിക്കോട് നോർത്ത്. പ്രച്ഛന്നവേഷം: കൊടിയത്തൂർ, കോഴിക്കോട് സെൻട്രൽ. ശിങ്കാരിമേളം: കുരുവട്ടൂർ, കഥാപ്രസംഗം: കടലുണ്ടി, കൊടിയത്തൂർ. സംഘഗാനം: കാക്കൂർ, കോഴിക്കോട് സൗത്ത്. നാടൻപാട്ട്: കോഴിക്കോട് സൗത്ത്, പെരുവയൽ. ചിത്രരചന പെൻസിൽ: രാമനാട്ടുകര, രണ്ടാംസ്ഥാനം: കോഴിക്കോട് സെൻട്രൽ, കടലുണ്ടി. ചിത്രരചന ജലച്ചായം: കാക്കൂർ, രണ്ടാം സ്ഥാനം: കടലുണ്ടി, മടവൂർ. കഥാരചന മലയാളം: ഫറോക്ക്, രണ്ടാം സ്ഥാനം: കാക്കൂർ, ഒളവണ്ണ. കാർട്ടൂൺ: കോഴിക്കോട് സൗത്ത്, കാക്കൂർ. കവിതരചന മലയാളം: കാക്കൂർ, കോഴിക്കോട് സെൻട്രൽ. കൊളാഷ്: കടലുണ്ടി, ഒളവണ്ണ, രണ്ടാം സ്ഥാനം: കോഴിക്കോട് സെൻട്രൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.