തള്ളയാനകൾ കുട്ടിയാനയുടെ ജഡത്തിന് കാവൽനിന്നത് മണിക്കൂറുകൾ

പേരാമ്പ്ര: പെരുവണ്ണാമൂഴി റിസർവോയറിൽ വെള്ളം കുടിക്കാനെത്തിയപ്പോൾ ചളിയിൽ താഴ്ന്ന് ചരിഞ്ഞ കുട്ടിയാനക്ക് തള്ളയാനകൾ കാവൽ നിന്നത് 12 മണിക്കൂറിലധികം. ബുധനാഴ്ച അർധരാത്രിയോടെയാണ് കാട്ടാനക്കുട്ടം വെള്ളം കുടിക്കാനെത്തിയതെന്ന് കരുതുന്നു. ചളിയിൽ പൂണ്ട കുട്ടിയാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തള്ളയാനകൾ നടത്തിയതായും ഫോറസ്റ്റ് അധികൃതർ പറയുന്നു. ഇത് വിഫലമായതോടെ കുട്ടിയെ ഉപേക്ഷിച്ചുപോകാതെ കാവൽ നിൽക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച പകൽ 11 മണിക്ക് വനപാലകരെത്തി രണ്ടു തള്ളയാനകളെ വിരട്ടിയോടിച്ച ശേഷമാണ് ജഡം പുറത്തെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.