ജില്ല വികസന സമിതി യോഗം 28ന്

കോഴിക്കോട്: ജില്ല വികസന സമിതി യോഗം ഇൗമാസം 28ന് രാവിലെ 10.30ന് കലക്ടറേറ്റ്് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലതല ഉദ്യോഗസ്ഥർ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി പുരോഗതി റിപ്പോർട്ടിനൊപ്പം പുകയില നിയന്ത്രണം സംബന്ധിച്ച് വകുപ്പ് കൈക്കൊണ്ട റിപ്പോർട്ട് നിശ്ചിത പ്രഫോർമയിൽ എല്ലാ മാസവും 15നുമുമ്പ് ജില്ല പ്ലാനിങ് ഓഫിസർക്ക് (dpokozhikode@gmail.com) സമർപ്പിക്കണമെന്നും ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ഫണ്ട് വിനിയോഗത്തിൽ ജില്ല പഞ്ചായത്തിന് അംഗീകാരം കോഴിക്കോട്: 2017-18 സാമ്പത്തികവർഷത്തിൽ ഫണ്ട് വിനിയോഗത്തിൽ ജില്ല പഞ്ചായത്തിന് അംഗീകാരം. ബുധനാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന 'പഞ്ചായത്തീരാജ് കാൽനൂറ്റാണ്ട്' എന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അവാർഡ് ഏറ്റുവാങ്ങും. 2017-18 സാമ്പത്തിക വർഷത്തിൽ 81.81 ശതമാനമാണ് ജില്ല പദ്ധതി തുകയായി ചെലവഴിച്ചത്. 2018-19ലെ വാർഷിക പദ്ധതികൾക്ക് മാർച്ച് 31 നകം അംഗീകാരം നേടാനും ജില്ല പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതിനിർവഹണത്തിൽ 80 ശതമാനത്തിൽ കൂടുതൽ തുക വിനിയോഗിച്ച ജില്ല പഞ്ചായത്തുകൾക്കാണ് അവാർഡ് നൽകുന്നത്. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കേരള നാഷനൽ എംപ്ലോയ്മ​െൻറ് വകുപ്പി​െൻറ കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കോച്ചിങ് കം ഗൈഡൻസ് സ​െൻറർ ഫോർ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി/കമ്പ്യൂട്ടർ വേർഡ് െപ്രാസസിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 41 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 0495-2376179.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.