എം.എൽ.എ ഫണ്ട്: റോഡ് നിർമാണ പ്രവൃത്തികൾ കാലവർഷത്തിനുമുമ്പ്​ പൂർത്തീകരിക്കണം

കോഴിക്കോട്: എം.എൽ.എമാരുടെ പ്രാദേശികവികസനപദ്ധതികളിൽ ഭരണാനുമതി ലഭിച്ച റോഡ് നിർമാണപ്രവൃത്തികൾ കാലവർഷം തുടങ്ങുന്നതിനുമുമ്പായി പൂർത്തീകരിക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം. ജില്ലയിലെ 13 എം.എൽ.എമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ വിലയിരുന്നതിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രവൃത്തി പൂർത്തീകരിച്ചവയുടെ ബിൽ സമർപ്പിക്കാനും എഗ്രിമ​െൻറ് വെക്കാത്ത പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ എഗ്രിമ​െൻറ് വെച്ച് പണിപൂർത്തിയാക്കാനും ആവശ്യപ്പെട്ടു. നേരേത്ത ഭരണാനുമതി നൽകിയിട്ടും പണി പൂർത്തിയാവാത്ത പ്രവൃത്തികൾ റദ്ദ് ചെയ്ത് പുതിയ പ്രവൃത്തികൾ നിർേദശിക്കാനും യോഗത്തിൽ തീരുമാനമായി. സീനിയർ ഫിനാൻസ് ഓഫിസർ എം.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒറ്റത്തവണ പരിശോധന കോഴിക്കോട്: ജില്ല സഹകരണബാങ്കിൽ ൈഡ്രവർ (കാറ്റഗറി നമ്പർ 242/2015, 243/15) വിവിധ വകുപ്പുകളിൽ ൈഡ്രവർ േഗ്രഡ് (എൻ.സി.എ-ഇ/ബി/ടി എൻ.സി.എ-മുസ്ലിം) (കാറ്റഗറി നം. 613/15, 614/15) എന്നീ തസ്തികകളുടെ സാധ്യതാപട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 27ന് ജില്ല പി.എസ്.സി ഓഫിസിൽ രാവിലെ 9.30 മുതൽ പ്രമാണങ്ങളുടെ വൺടൈം വെരിഫിക്കേഷൻ നടത്തും. ഉദ്യോഗാർഥികൾ തങ്ങളുടെ െപ്രാഫൈലിൽ പുതിയ ൈഡ്രവിങ് ലൈസൻസ് പർട്ടികുലേഴ്സ്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, സമുദായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് അവയുടെ അസ്സൽ സഹിതം ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.