സ്​പെഷൽ എംപ്ലോയ്മെൻറ് സ്​കീം അംഗങ്ങൾക്ക് പെൻഷൻ

കോഴിക്കോട്: സ്പെഷൽ എംപ്ലോയ്മ​െൻറ് സ്കീം ഫോർ യൂത്ത് അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കാൻ തീരുമാനം. കാർഷിക മേഖലയിൽ 'തൊഴിൽദാനം' പദ്ധതിപ്രകാരം തൊഴിലെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയിൽ 29 പേർക്ക് പെൻഷനും ഒരാൾക്ക് മരണാനന്തര ആനുകൂല്യവും പദ്ധതിയിൽനിന്ന് പിരിഞ്ഞ് പോകുന്നവർക്കുള്ള ആനുകൂല്യവും നൽകാൻ തീരുമാനിച്ചത്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ബിന്ദു, ജില്ല മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ. എ.സി. മോഹൻദാസ്, ഫിഷറീസ് ടെക്നിക്കൽ അസിസ്റ്റൻറ് ഡോ. കെ. വിജുല എന്നിവർ സംസാരിച്ചു. എ േഗ്രഡ് നേടിയവർക്ക് കാഷ് അവാർഡ് കോഴിക്കോട്: തൃശൂരിൽ 2017-18 അധ്യയന വർഷം നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ േഗ്രഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 10,000 രൂപ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എ േഗ്രഡ് നേടിയവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, േഗ്രഡ് സർട്ടിഫിക്കറ്റി​െൻറ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ, ബാങ്ക് പാസ് ബുക്കി​െൻറ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ഫോൺ നമ്പർ, പൂർണ മേൽവിലാസം എന്നിവ രേഖപ്പെടുത്തി പഠനം നടത്തിയിരുന്ന സ്ഥാപന മേധാവിയുടെ ശിപാർശ സഹിതം മേയ് 15ന് മുമ്പായി ചീഫ് പബ്ലിസിറ്റി ഓഫിസർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക ബ്ലോക്ക്, ജില്ല പട്ടികജാതി വികസന ഓഫിസുകളിൽ ലഭിക്കും. ഫോൺ: 04952370379, 2370657. അഭിമുഖം 27ന് കോഴിക്കോട്: ജില്ല എംപ്ലോയബിലിറ്റി സ​െൻററിൽ 27ന് രാവിലെ പത്തിന് പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തും. ഓഫിസർ മെമ്പർ റീലേഷൻസ്, എക്സിക്യൂട്ടീവ് െട്രയിനി തസ്തികകളിലായി 85ഓളം ഒഴിവുകളാണുള്ളത്. ഫോൺ: 0495 2370178/0495 2370176.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.