കൃഷി നശിച്ചവരുടെ അപേക്ഷ ഇന്നുകൂടി സ്വീകരിക്കും

വില്യാപ്പള്ളി: ചുഴലിക്കാറ്റിൽ കൃഷി നശിച്ച കർഷകരിൽനിന്ന് ഇന്നുകൂടി അപേക്ഷ സ്വീകരിക്കും. കൊളത്തൂർ പള്ളിക്കു സമീപമാണ് കൃഷിഭവ​െൻറ നേതൃത്വത്തിലുള്ള ക്യാമ്പ്. രാവിലെ 10 മുതൽ ഒരു മണി വരെയാണ് ക്യാമ്പ് സമയം. അപേക്ഷകർ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീതി എന്നിവയുടെ പകർപ്പ് ഹാജരാക്കണം. കഴിഞ്ഞ ദിവസം ചല്ലിവയലിലും കീഴൽ ദേവി വിലാസം സ്കൂളിലും അപേക്ഷകൾ സ്വീകരിച്ചിരുന്നു. കടൽക്ഷോഭം: വള്ളം തകർന്നു വടകര: കുരിയാടി കടലിൽ കാറ്റിൽപ്പെട്ട് ഫൈബർ വള്ളം തകർന്നു. ഇതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. നിറയെ മീനുമായി ചോമ്പാൽ തുറമുഖത്തേക്ക് വരുന്നതിനിെട ശക്തമായ കാറ്റിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന നാലുപേർ മറിഞ്ഞ തോണിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. അതിനിെട ഇതുവഴി വന്ന മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി സാൻഡ്ബാങ്ക്സിന് അടുത്ത് കരക്കെത്തിക്കുകയായിരുന്നു. വള്ളത്തിലുള്ള ആർക്കും കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. ഇതിനിടെ ഒരു ലക്ഷം രൂപയുടെ മത്സ്യം നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. എൻജിനും വലക്കും കേട് സംഭവിച്ചു. ക്ലാസ് നടത്തി വടകര: ഒയിസ്ക ഇൻറർനാഷനൽ വടകര ചാപ്റ്റർ ആഭിമുഖ്യത്തിൽ ലോക ഭൗമദിനാചരണത്തി​െൻറ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. പ്രസിഡൻറ് സി.എച്ച്. സുഭാഷ് അധ്യക്ഷത വഹിച്ചു. മേപ്പയിൽ നാരായണൻ, എ. വിജയൻ, വിദ്യാസാഗർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.