നടുവണ്ണൂരിൽ പ്ലാസ്​റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു

നടുവണ്ണൂർ: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതി​െൻറ ഭാഗമായി നടുവണ്ണൂര്‍ അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ എട്ടു കടകളില്‍നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. 6000 രൂപയോളം ഫൈന്‍ ഈടാക്കി. ഒമ്പത് കിലോയോളം പ്ലാസ്റ്റിക് കാരി ബാഗുകള്‍ സൂക്ഷിച്ചുെവച്ചിരുന്നതും വൃത്തിഹീനമായി കാണപ്പെട്ടതുമായ ഒരു കട അടച്ചുപൂട്ടുകയും ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗത്തിന് പഞ്ചായത്തീരാജ് നിയമപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസിറ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും മഴക്കാല പകര്‍ച്ചവ്യാധി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ.എൻ. ഷിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജെ.എച്ച്.ഐമാരായ വിനോദ്, സിദ്ദീഖ്, സിറാജ്, ക്ലര്‍ക് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.