'ശബ്​ദമലിനീകരണം വർധിക്കുന്നു'

കോഴിക്കോട്: ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്നും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ശബ്ദത്തി​െൻറ അളവ് അപകടകരമാംവിധം വർധിക്കുകയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ കീഴിലുള്ള നാഷനൽ ഇനീഷ്യേറ്റിവ് ഫോർ സേഫ് സൗണ്ട് (എൻ.െഎ.എസ്.എസ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസും മോേട്ടാർ വാഹനവകുപ്പുമായി സഹകരിച്ച് എൻ.െഎ.എസ്.എസ് ബീച്ചിൽ വ്യാഴാഴ്ച ൈവകീട്ട് ആറിന് പരിപാടി സംഘടിപ്പിക്കും. കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. വിഡിയോ പ്രദർശനം, ബോധവത്കരണ പ്രഭാഷണം എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ട്രാഫിക് അസി. കമീഷണർ (സൗത്ത്) പി.കെ. രാജു, മോേട്ടാർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നജീബ്, ഡോ. ശങ്കർ, ഡോ. രാജേന്ദ്രൻ, ഡോ. അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.