വീട്​ നിർമിച്ചു നൽകി

കോഴിക്കോട്: കിണാശ്ശേരി നോർത്ത് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി കെ.ടി. മൈമൂനയുടെ കുടുംബത്തിന് നിർമിച്ച വീടി​െൻറ താക്കോൽദാനം ഡോ. എ.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ കെ.ടി. ബീരാൻകോയ അധ്യക്ഷത വഹിച്ചു. ഹാരിസ് െഫെസി പ്രാർഥനക്ക് നേതൃത്വം നൽകി. കെ.ടി. അബൂബക്കർ കോയ, എൻ.പി. മുഹമ്മദ് ഷാ, വി.വി. അബ്ദുറഹിമാൻ, എ. അബ്ദുറഹിമാൻ, കെ.കെ. പോക്കുട്ടി, എം. ലത്തീഫ്, കെ. ഷഫീക്കലി, െഎ.പി. അഷ്റഫ്, കെ. മായിൻ ഷരീഫ്, എൻ. നാസി, പി. സക്കീർ, പി. നവാസ്, ടി. സുൽഫിക്കർ, എം. മുനീർ, എം.പി. അബൂബക്കർ, എം. സിറാജ്, വി.എ. റസാഖ് തുടങ്ങിയവർ സംസാരിച്ചു. സ്ക്വാഡ് ഫുഡ് ഫെസ്റ്റ്-2018 കോഴിക്കോട്: 36 വർഷമായി നഗരത്തിലെ കലാ സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ മാത്തോട്ടം സ്ക്വാഷി​െൻറ ചാരിറ്റി ഫണ്ട് വിപുലീകരണത്തിനായി ഏപ്രിൽ 26, 27, 28, 29 തീയതികളിൽ മീഞ്ചന്ത റെയിൽവേ ഒാവർ ബ്രിഡ്ജിനു സമീപത്തെ ഗ്രൗണ്ടിൽ സ്ക്വാഡ് ഫുഡ് ഫെസ്റ്റ്-2018 സംഘടിപ്പിക്കും. വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ നിരത്തുന്ന 50ൽപരം സ്റ്റാളുകൾ മേളയുടെ ആകർഷണമാണ്. നാലു ദിവസവും ഗാനമേള, മാജിക് ഡാൻസ്, മിമിക്രി, സംഘനൃത്തം, ഫൺ ഗെയിം തുടങ്ങിയ കലാപരിപാടികളുമുണ്ടായിരിക്കും. ഏപ്രിൽ 27, 28 തീയതികളിൽ വനിതകൾക്ക് പാചകമത്സരവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.